മലയാള പുരസ്കാര സമിതി 1199 ന്റെ സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരം നടൻ മധുവിന് സമ്മാനിച്ചു. ചലച്ചിത്ര മേഖലയിലെ ബഹുമുഖ പ്രതിഭ എന്ന നിലയ്ക്കാണ് പുരസ്കാര സമർപ്പണം. മെയ് 19 നു അദ്ദേഹത്തിന്റെ വീട്ടിലെത്തി പുരസ്കാരം സമർപ്പിച്ചു.
മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ടർബോയുടെ ബുക്കിങ്ങിൽ ടിക്കറ്റുകൾ വിറ്റഴിച്ചുകൊണ്ട് റെക്കോർഡ് സൃഷ്ടിക്കുകയാണ്. ഒരു കൊടി രൂപയുടെ ടിക്കറ്റാണ് ആദ്യ ദിവസം വിറ്റത്. മെയ് 23 ന് ആണ് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുക.
സുരേഷ് ഗോപി നായകനായി എത്തിയ രാമരാവണൻ, സ്വന്തം ഭാര്യ സിന്ദാബാദ് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്. കലാഭവൻ നായകനായ ലോകനാഥൻ ഐ എ എസ്, കളഭം എന്നീ ഹിറ്റ് സിനിമകൾക്ക് വേണ്ടി തിരക്കഥകൾ എഴുതി.
1977- ൽ പ്രൊഫഷണൽ നാടകമായ ‘പുണ്യതീർത്ഥം തേടി’ എന്ന നാടകത്തിൽ ആദ്യമായി അഭിനയിച്ച് അരങ്ങേറ്റം കുറിച്ചു. ആറ്റിങ്ങൽ ദേശാഭിമാനി തിയ്യേറ്റേഴ്സ് ആയിരുന്നു ഈ നാടകം അവതരിപ്പിച്ചത്.
മെയ് 10 ന് തിയ്യേറ്ററുകളിൽ എത്തിയ ‘പെരുമാനി’ ഗംഭീര പ്രദർശനം തുടരുന്നു. പെരുമാനി എന്ന ഗ്രാമവും അവിടത്തെ ജനതയും കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളെ പ്രമേയമാക്കിക്കൊണ്ട് മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പെരുമാനി.’
ജോണി ആന്റണിക്ക് അനുരാഗം എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചു. ഷിജു അഞ്ചുമനയുടെ ‘ചെണ്ട’ യ്ക്കാണ് മികച്ച വെബ് സീരീസിനുള്ള അവാർഡ് ലഭിച്ചത്.