സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയൻ സംവിധാനം ചെയ്യുന്ന മാളികപ്പുറം, 2018 എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിംസും ആൻ മെഗാ മീഡിയയും ചേർന്ന് നിർമ്മിക്കുന്ന ആനന്ദ് ശ്രീബല എന്ന സിനിമയുടെ അഞ്ച് വ്യത്യസ്ത പോസ്റ്ററുകൾ പുറത്തിറങ്ങി.
യുവനടൻ അഷ്കർ സൌദാനെ നായകനാക്കി ഒരു ഇടവേളയ്ക്ക് ശേഷം ടി എസ് സുരേഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഡി എൻ എ ജൂൺ പതിനാലിന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന്
എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറിൽ ദിനേശ് കൊല്ലപ്പിള്ളി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം പാർട്ട്നേഴ്സ്ൽ ധ്യാൻ ശ്രീനിവാസനും ഷാജോണും പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.
ഇയ്യോബിന്റെ പുസ്തകം, വരത്തൻ എന്നി ചിത്രങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബനും ഫഹദും അമൽനീരദും ഒന്നിക്കുന്നചിത്രം ബോഗയ്ൻവില്ലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ടേക്ക് ഓഫ് എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും ഫഹദും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ബേസിലും നസ്രിയയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം സൂക്ഷ്മദർശിനിയുടെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത് വിട്ടു. എം സി ജിതിൻ ആണ് ചിത്രത്തിന്റെ സംവിധാനം.