ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ അബ്ദുൽ നാസർ നിർമ്മിച്ച് എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ പി ഡബ്ല്യു ഡി റസ്റ്റ് ഹൌസിൽ വെച്ച് നടന്നു.
സിനിമാ ജീവിതത്തിലെ 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ശോഭനയും സ്ക്രീനിൽ ഒന്നിക്കുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നായിക- നായകനായി ഇവർ എത്തുന്നത്.
മലയാള സിനിമയും ഇതര ഭാഷസിനിമ പ്രേമികളേയും ആവേശം കൊള്ളിച്ച പ്രേമലു മൂവിയുടെ രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ സംവിധായകൻ ഗിരീഷ് എ ഡി യാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
വീക്കെന്റ് ബ്ലോക് ബസ്റ്ററിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച് അജിത്ത് മാമ്പള്ളി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ആന്റണി വർഗീസ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.