സ്കന്ദ സിനിമാസിന്റയും കിംഗ്സ്മെൻ പ്രൊഡക്ഷൻസിന്റയും ബാനറിൽ സജീവ് സോമൻ, സുനിൽ ജയിൻ, സാം ജോർജ്ജ് എന്നിവർ നിർമ്മിച്ച് വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ഗെറ്റ് സെറ്റ് ബേബിയുടെ ചിത്രീകരണം പൂർത്തിയായി.
സൌബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രമാക്കി അൻവർ റഷീദ് എന്റർടൈമെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ‘പ്രാവിൻ കൂട് ഷാപ്പി’ന്റെ ചിത്രീകരണം തൃശ്ശൂരും എറണാകുളത്തും ആരംഭിച്ചു.
ആർട്ട് ക്രിയേഷൻസിന്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഫാമിലി എന്റർടൈനർമൂവിയുടെ ചിത്രീകരണം വടകരയിലെ ഒഞ്ചിയത്ത് ആരംഭിച്ചു.
‘പണി’ എന്നാണ് ചിത്രത്തിന്റെ പേര്. ജോജു ജോർജ്ജ് തന്നെ നായകനായി എത്തുന്ന ചിത്രത്തിൽ അഭിനയ ആണ് നായിക. തൃശ്ശൂരിലും സമീപപ്രദേശത്തുമായി നൂറു ദിവസത്തോളം ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു.
പ്രശസ്ത തിരക്കഥകൃത്ത് കലൂർ ഡെന്നീസിന്റെ മകൻ ഡിനോ ഡെന്നീസ് തിരക്കഥ എഴുതി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബസൂക്കയുടെ ചിത്രീകരണം കൊച്ചിയിൽ നടക്കുന്നു.