ഇന്ദ്രൻസും ജാഫർ ഇടുക്കിയുമാണ് പ്രധാന വേഷങ്ങളിൽ. ജപ്പാനീസ് പദമായ ഷിനിഗാമിക്ക് കാലൻ എന്നാണർത്ഥം. ഈ ചിത്രത്തിൽ കുട്ടൻ എന്ന ആത്മാവായാണ് ജാഫർ ഇടുക്കി എത്തുന്നത്.
വിജേഷ് ചെമ്പിലോടും ഋഷി സുരേഷും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം ഒരു വടക്കൻ പ്രണയ വിപ്ലവ’ത്തിന്റെ ടൈറ്റിൽ ലോഞ്ചിങ് ഫെബ്രുവരി പതിനാലിന് വാലന്റൈൻസ് ദിനത്തിൽ കാക്കനാട് ‘ഭാരത് മാത’ കോളേജിൽ വെച്ച് നടന്നു.
ചിത്രത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് നല്കിയ ഹരജിയിലെ ഹൈക്കോടതിയുടെ അന്തിമ തീരുമാനമാണിത്. സെൻസർ ബോർഡ് ചിത്രം വീണ്ടും കണ്ടതിനു ശേഷം റിലീസ് തീയതി പ്രഖ്യാപിക്കും.
ഫഹദ് ഫാസിൽ നായകനായി എത്തുന്ന ചിത്രത്തിന്റെ പേര് കരാട്ടെ ചന്ദ്രൻ എന്നാണ്. ഭാവന സ്റ്റുഡിയോസ് ആണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് എസ് ഹരീഷ്, വിനോയ് തോമസ് എന്നിവർ ചേർന്നാണ്.
നവാഗതനായ സേതുനാഥ് പത്മകുമാർ ആണ് കഥയും തിരക്കഥയും സംവിധാനവും. ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാംസലാം ആണ് നിർമ്മാണം.