പ്രേക്ഷകരെ ഉള്ളംകൈയ്യിലെടുത്ത ഹിറ്റ് ചിത്രം ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം വരുന്നു. നിവിൻ പോളി നായകനായി എത്തുന്ന ചിത്രത്തിന്റെ പുതിയ വിശേഷം താരം തന്നെയാണ് പുറത്ത് വിട്ടത്.
ത്രയം, നമുക്ക് കോടതിയിൽ കാണാം എന്നീ ചിത്രങ്ങൾക്ക് ശേഷം സജിത്ത് ചന്ദ്രസേനൻ തിരക്കഥ എഴുതി സംവിധാനം ചെയ്യാൻ പോകുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും ചോറ്റാനിക്കര അമ്പലത്തിൽ വെച്ച് നടന്നു.
ആഷിഖ് അബൂ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം റൈഫിൾ ക്ലബ്ബ് എന്ന ചിത്രത്തിൽ ബോളിവൂഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് പ്രധാന കഥാപാത്രമായ വില്ലനായി എത്തുന്നു.
മറിമായം ടീമിലെ മണികണ്ഠൻ പട്ടാമ്പിയും സലീം ഹസനും ചേർന്ന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘പഞ്ചായത്ത് ജെട്ടി’യുടെ ചിത്രീകരണം പൂർത്തിയായി. മഴവിൽ മനോരമയിലെ ജനപ്രിയ പരമ്പരയായ മറിമായത്തിലെ മുഴുവൻ താരങ്ങളും ഒരു സിനിമയിൽ ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്.
ഫോർച്യൂൺ ഫിലിംസിന്റെ ബാനറിൽ നേമം പുഷ്പരാജ് സംവിധാനം ചെയ്ത് ആർ. ഗോപാലൻ തിരക്കഥ എഴുതിയ ചിത്രം രണ്ടാം യാമ’ത്തിന്റെ ചിത്രീകരണം പാലക്കാട് ജില്ലയിലെ കല്ലടിക്കോട് ഗ്രാമത്തിലെ ക്ഷേത്രത്തിൽ വെച്ച് ചിത്രീകരണം ആരംഭിച്ചു.
വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം സ്കന്ദ സിനിമാസിന്റെയും കിംഗ്സ്മെൻ എൽ എൽ പിയുടെയും ബാനറിൽ സുനിൽ ജെയ്ൻ, പ്രക്ഷാലി ജെയ്ൻ എന്നിവരാണ് നിർമ്മിക്കുന്നത്. ആധുനികവും വൈകാരികവും നർമ്മവും പ്രതിസന്ധികളും അതിജീവനും ഈ ചിത്രത്തിലുണ്ട്.