Monday, April 21, 2025

Tag: project

spot_img

‘മാളികപ്പുറം’ ടീം വീണ്ടും വരുന്നു പുതിയ സിനിമയുമായി

പുരാണകഥയെ അടിസ്ഥാനമാക്കി 2023 ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം മാളികപ്പുറത്തിന് ശേഷം പുതിയ സിനിമയ്ക്കായി ഒന്നിച്ചിരിക്കുകയാണ് മാളികപ്പുറം ടീം. മാളികപ്പുറത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയ ദേവനന്ദയും ശ്രീപദ് യാനുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

എബ്രിഡ് ഷൈൻ- ഹണി റോസ് ചിത്രം ‘റേച്ചൽ’ ചിത്രീകരണം പൂർത്തിയായി

ആനന്ദിനി ബാലയുടെ സംവിധാനത്തിൽ എബ്രിഡ് ഷൈൻ തിരക്കഥ എഴുതി ഹണി റോസ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘റേച്ചലി’ന്റെ ചിത്രീകരണം പൂർത്തിയായി.

കന്നട നടൻ ദീക്ഷിത് ഷെട്ടിയും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്ന ഒപ്പീസ്; പൂജ ചടങ്ങുകൾ നടന്നു

ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കൊച്ചിയിൽ വെച്ച് നടന്നു. സിനമയിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിയിച്ചു.  ഡിസ്ട്രിബ്യൂട്ടെഴ്സ് അസോസിയേഷൻ പ്രസിഡന്റ് ലിസ്റ്റിൻ സ്റ്റീഫൻ, സംഗീത സംവിധായകൻ എം ജയചന്ദ്രൻ, സന്തോഷ് തുണ്ടിയിൽ, ഹരിനാരായണൻ, എം എ നിഷാദ് തുടങ്ങിയവർ ഭദ്രദീപം തെളിയിച്ചു.

‘മറിമായം’ ടീം ഒന്നിക്കുന്ന പുതിയ സിനിമ ‘പഞ്ചായത്ത് ജെട്ടി’യുടെ ഷൂട്ടിംഗ് ആരംഭിച്ചു

സംവിധായകൻ സത്യൻ അന്തിക്കാട് ഭദ്രദീപം കൊളുത്തുകയും തുടർന്ന് സ്വിച്ചോൺ കർമ്മവും നാദിർഷ ഫസ്റ്റ് ക്ലാപ്പും നല്കി. ലാൽ ജോസ്, ലിബർട്ടി ബഷീർ, സലീം കുമാർ, ഷാഫി, എ കെ സാജൻ, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

ഏറ്റവും പുതിയ നിവിൻ പോളി ഫാന്റസി ചിത്രവുമായി അഖിൽ സത്യൻ

അഖിൽ സത്യൻ സംവിധാനം  ചെയ്ത ശ്രദ്ധേയമായ ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയെ പ്രധാന കഥാപാത്രമാക്കി ഏറ്റവും പുതിയ ചിത്രം വരുന്നു.

‘മറിമായ’ത്തിലെ താരങ്ങൾ ഒന്നിച്ച് ഒരു സിനിമയിൽ; തിരക്കഥ- സംവിധാനം മണി കണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും

സാമൂഹ്യ വിഷയങ്ങളെ നർമ്മത്തിൽ ചാലിച്ച് രസകരമായ രീതിയിൽ അവതരിപ്പിക്കുന്ന പരിപാടിയാണ് മറിമായം. മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.