എസ് ടി കെ ഫ്രയിംസിന്റെ ബാനറിൽ നവാഗതനായ ഉണ്ണി ശിവലിംഗം കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ഷെയ്ൻ നിഗം നായകനായി എത്തുന്നു. സന്തോഷ് ടി കുരുവിളയും അലക്സാണ്ടർ ജോർജ്ജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
റൈറ്റ് മൂവീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ ടിനുഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘അയാം ഇൻ’ മൂവിയുടെ പൂജ ചടങ്ങുകൾ ഇടപ്പള്ളി സെന്റ് ജൂഡ് പള്ളിയിൽ വെച്ച് നടന്നു.
ടൊവിനോ തോമസ് പ്രൊഡക്ഷന്റെയും വേൾഡ് വൈഡ് ഫിലിംസിന്റെയും ബാനറിൽ ടൊവിനോ തോമസ്, തൻസീർ സലാം, ടിങ്സ്റ്റൺ തോമസ്, റാഫേൽ പ്പോഴോളി പറമ്പിൽ എന്നിവർ ചേർന്ന് നിർമ്മിച്ച് ടൊവിനോ തോമസും ബേസിൽ ജോസഫും പ്രധാനകഥാപത്രങ്ങളായി അഭിനയിക്കുന്ന ചിത്രം മരണമാസ്സിന്റെ ചിത്രീകരണം ആരംഭിച്ചു
നവാഗതനായ ശരത് ചന്ദ്രൻ സംവിധാനം ചെയ്ത് വിജയരാഘവൻ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രം ഔസേപ്പിന്റെ ഒസ്യത്ത്’ചിത്രീകരണം ആരംഭിച്ചു. മെഗൂർ ഫിലിംസിന്റെ ബാനറിൽ എഡ്വേർഡ് ആന്റണി ആണ് നിർമ്മാണം.
എക്കോസ് എന്റർടൈമെന്റ്സിന്റെ ബാനറിൽ സുനിൽ എ. സഖറിയാ നിർമ്മിച്ച് ബിനോയ് വേളൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ശ്വാസത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഒരു കൂടിയാട്ടക്കാരന്റെ കഥ പറയുന്ന ചിത്രമാണ് ശ്വാസം.
ഉണ്ണി മൂവീസ്, ഹരീഷ് മൂവീസ് എന്നിവയുടെ ബാനറിൽ ഉണ്ണികൃഷ്ണൻ, ഹരീഷ് കുമാര് എന്നിവർ ചേർന്ന് നിർമ്മിച്ച് ജീവൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ബോംബൈ പോസറ്റീവ്’ ചിത്രീകരണം പൂർത്തിയായി, ചിത്രത്തിൽ ലുക് മാൻ അവറാനും പ്രഗ്യാ നാഗ്രയും ആണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.