സൈജു കുറുപ്പും ബേബി ദേവനന്ദയും പ്രധാനവേഷത്തിൽ എത്തുന്ന ഹൊറർ ഫാന്റസി മൂവി ‘ഗു’ ന്റെ ട്രയിലർ പുറത്തിറങ്ങി. മെയ് 17 ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.
ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രം ‘മച്ചാന്റെ മാലാഖ’ ജൂൺ 14- പെരുന്നാൾ ദിനത്തിൽ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. കഥ ജക്സൺ ആന്റണിയുടെയും രചന അജീഷ് പി തോമസിന്റേതുമാണ്.
ഫഹദ് ഫാസിൽ നായകനായി എത്തിയ ആവേശം മെയ് 9- ന് ആമസോൺ പ്രൈമിലൂടെ പ്രദർശനത്തിന് എത്തുന്നു. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ഈ പുതിയ ചിത്രം ഈദ്- വിഷു സ്പെഷ്യലായി ഏപ്രിൽ 11 ന് വ്യാഴായ്ചയാണ് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്
പെരുമാനി എന്ന ഗ്രാമവും അവിടത്തെ ജനതയും കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളെ പ്രമേയമാക്കിക്കൊണ്ട് മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പെരുമാനി’ മെയ് 10- ന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും.