ജോജു ജോര്‍ജ്ജും ഐശ്വര്യ രാജേഷും ലിജോ മോളും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം പുലിമട ഒക്ടോബര്‍ 26- നു തിയ്യേറ്ററിലേക്ക് എത്തുന്നു. ചിത്രത്തിന്‍റെ ടീസറുകളും പോസ്റ്ററുകളും ശ്രദ്ധേയമായിരുന്നു. ഒരു പാന്‍ ഇന്‍ഡ്യന്‍ ചിത്രം കൂടിയാണ് പുലിമട
ഉബൈദിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം റാഹേല്‍ മകന്‍ കോര ഒക്ടോബര്‍ പതിമൂന്നിന് തിയ്യേറ്ററുകളിലേക്ക് പ്രദര്‍ശനത്തിന് എത്തും. എസ് കെ ഫിലിംസിന്‍റെ ബാനറില്‍ ഷാജി കെ ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്
ഉപ്പും മുളകും എന്ന എന്ന ഫ്ലവേര്‍സ് ചാനല്‍ പരമ്പരയിലൂടെ ശ്രദ്ധേയരായ ബിജു സോപാനവും ശിവാനിയും ഒന്നിക്കുന്ന ആദ്യ ചിത്രം ‘റാണി’ തിയ്യേറ്ററുകളിലേക്ക് എത്തുന്നു. എസ് എം ടി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിസാമുദ്ദീന്‍ സംവിധാനം ചെയ്യുന്ന റാണി ഒരു ഫാമിലി എന്‍റര്ടൈമെന്‍റ് മൂവിയാണ്
വിനയ് ഫോര്‍ട്ട് നായകനായി എത്തുന്ന സോമന്‍റെ കൃതാവ് ഒക്ടോബര്‍ 6- നു പ്രേക്ഷകരിലേക്ക് എത്തുന്നു. രോഹിത് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു കോമഡി എന്‍റര്‍ടൈനറാണ്. കുട്ടനാട്ടുകാരനായ ഒരു കൃഷിയോഫീസറുടെ വേഷത്തിലാണ് വിനയ് ഫോര്‍ട്ട് ചിത്രത്തില്‍ എത്തുന്നത്