ജിത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലെ ഓരോ സിനിമകളും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നപ്പോഴും അതേ പ്രതീക്ഷ തന്നെ ഉണ്ടായിരുന്നു ‘നേരി’ലും. ഒരു കോർട്ട് റൂം ഡ്രാമയായി നേര് പ്രദർശനത്തിനെത്തിയപ്പോഴും പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്തു യർന്നതാണ് സിനിമയുടെ വിജയം.
ഇടുക്കിയുടെ വന്യസൌന്ദര്യത്തെ പശ്ചാത്തലമാക്കി പിറവി കൊണ്ട സിനിമ. ജോഷിയുടെത് കിടിലൻ ആക്ഷൻ മൂവിയാണെന്നാണ് 'ആൻറണി' പ്രേക്ഷകർക്ക് നല്കിയ തിയ്യേറ്റർ അനുഭവം. ആൻറണി ആന്ത്രപ്പേറായി ജോജു ജോർജ്ജും ആൻമരിയ ആയി കല്യാണി പ്രിയദർശനും ഞാനോ നീയോ? എന്ന മട്ടിൽ മത്സരിച്ചഭിനയിച്ച ചിത്രം.
ആരും പറയാനോ ചർച്ച ചെയ്യാനൊ മടിക്കുന്ന വിഷയം ധൈര്യപൂർവം കൈകാര്യം ചെയ്ത സംവിധായകൻ ജിയോ ബേബിക്കും അഭിനേതാക്കളായ മമ്മൂട്ടിക്കും ജ്യോതികയ്ക്കും നിറഞ്ഞ കയ്യടികളാണ് തിയ്യേറ്ററിൽ മുഴങ്ങിയത്. കണ്ടിരിക്കേണ്ട സിനിമയെന്ന് തിയ്യേറ്റർ വീട്ടിറങ്ങിയ ഓരോ പ്രേക്ഷകരും അഭിപ്രായപ്പെട്ടു.
കെ ജി ജോര്‍ജ്ജ് സംവിധാനം ചെയ്ത ‘യവനിക’യിലൂടെ മലയാള സിനിമയുടെ പോലീസ് ഭാഷ്യത്തിന് മികച്ച മാനം നല്കുവാന്‍ കഴിഞ്ഞ മമ്മൂട്ടി ആ കഴിവ് വീണ്ടും തെളിയിക്കുകയാണ് കണ്ണൂര്‍ സ്ക്വാഡിലൂടെ. ഇനിയും മികച്ച സിനിമകളും കഥാപാത്രങ്ങളും മലയാള സിനിമയില്‍ പിറക്കുവാനുണ്ടെന്ന പ്രതീക്ഷയിലാണ് കണ്ണൂര്‍ സ്ക്വാഡ് കണ്ട ഓരോ പ്രേക്ഷകനും തിയ്യേറ്റര്‍ വിട്ടിറങ്ങുന്നുന്നത്.
ഗ്രാമീണ ജീവിതത്തിന്‍റെ അവശേഷിച്ച നന്മയുടെയും നിഷ്കളങ്കതയുടെയും സ്നേഹവും സൌഹൃദവും കൃത്യമായി ഒപ്പിയെടുത്ത ചിത്രം കൂടിയാണ് നദികളില്‍ സുന്ദരി യമുന. ചിരിക്കാന്‍ ഏറെയുള്ള നര്‍മ മുഹൂര്‍ത്തങ്ങള്‍ വിളക്കി ചേര്‍ത്തിട്ടുണ്ട് ഓരോ സീനിലും.