പ്രശസ്ത കർണാടക സംഗീതജ്ഞനായ കുടമാളൂർ ജനാർദ്ദനന്റെ ശിഷ്യൻ... ജനപ്രിയമായ കപ്പ ടി. വിയിലെ മ്യൂസിക് മോജോ എന്ന സംഗീത പരിപാടിയിൽ അരങ്ങേറ്റം കുറിച്ച മസാല കോഫിയുടെ പ്രധാന ഗായകൻ...
“മഞ്ഞലയിൽ മുങ്ങിത്തോർത്തി”എന്ന ഒറ്റ ഗാനം കൊണ്ടാണ് പി ജയചന്ദ്രൻ എന്ന ഭാവഗായകൻ മലയാള സംഗീത ലോകത്ത് പ്രിയങ്കരനാകുന്നത്. ’കുഞ്ഞാലി മരയ്ക്കാർ’ എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും പുറത്തിറങ്ങിയത് പി ഭാസ്കരൻ മാഷ് എഴുതി ജി ദേവരാജൻ മാസ്റ്റർ ഈണമിട്ട“മഞ്ഞലയി ൽ മുങ്ങിത്തോർത്തി “എന്ന പാട്ടു പാടിയ ‘കളിത്തോഴൻ’എന്ന ചിത്രമായിരുന്നു.
കുട്ടിക്കാലം മുതൽക്കെ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു വളർന്ന ഭവതരിണി 1984- ൽ പുറത്തിറങ്ങിയ ‘മൈഡിയർ കുട്ടിച്ചാത്ത’നിലെ ‘തിത്തിത്തേ താളം’ എന്ന പാട്ട് പാടിക്കൊണ്ട് സംഗീതത്തിലേക്ക് അരങ്ങേറ്റം കുറിച്ചു.
സംഗീത സംവിധായകനായ രവീന്ദ്ര ജെയിൻ ഒരു അഭിമുഖത്തിൽ, താൻ എപ്പോഴെങ്കിലും കാഴ്ച വീണ്ടെടുക്കുകയാണെങ്കിൽ, താൻ കാണാൻ ആഗ്രഹിക്കുന്ന ആദ്യത്തെ വ്യക്തി യേശുദാസ് ആയിരിക്കുമെന്ന് പറയുന്നുണ്ട്. ലോകത്തിൽ വെച്ച് എന്‍റെ ഏറ്റവും പ്രിയപ്പെട്ട ശബ്ദങ്ങളിലൊന്നാണ് യേശുദാസിന്‍റെത് എന്ന് എ ആർ റഹ്മാനും പറയുന്നു
1993 മുതല്‍ 1999 വരെയുള്ള കാലയളവില്‍ സിനിമയില്‍ നിന്നും ജി വേണുഗോപാല്‍ എന്ന ഗായകന്‍ കൂടുതല്‍ മാറ്റി നിര്‍ത്തപ്പെട്ടു. ആറുവര്‍ഷങ്ങളോളം സംഗീതജീവിതത്തില്‍ ഒരെത്തും പിടിയുമില്ലാതെ കുഴങ്ങി നിന്ന കാലങ്ങൾ.
അഞ്ചാം വയസ്സില്‍ മാപ്പിളപ്പാട്ട് രംഗത്തേക്ക് കടന്നു വന്നു. പിതാവ് ഖാദര്‍ ഭായി ഗായകനും തബലിസ്റ്റും മാതാവ് ആമിന ബീവി ഗായികയുമായിരുന്നു. കെ എം ബാപ്പുട്ടി, കെ എം ബവുട്ടി, കെ എം മുഹമ്മദ് കുട്ടി, കെ എം അബൂബക്കര്‍ തുടങ്ങിയ സംഗീത പാരമ്പര്യമുള്ള പിന്‍തലമുറ ആസ്മയുടെ സംഗീതത്തിന് സ്വധീനം ചെലുത്തി. മാതൃസഹോദരിയും ഹാര്‍മോണിസ്റ്റുമായ കെ എം സുബൈദയുടെ ശിഷ്യയായിരുന്നു അസ്മ.