ഫറോക്ക് എ സി പി സംവിധാനം ചെയ്ത് ശ്രീനാഥ് ഭാസിയും വിശാഖും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം എൽ എൽ ബിയുടെ ട്രയിലർ റിലീസായി. എം എ സിദ്ദിഖ് ആണ് തിരക്കഥ. ബാച്ചിലേഴ്സിന്റെ കഥപറയുന്ന സിനിമയാണ് എൽ എൽ ബി.
രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ആവേശത്തിന്റെ ടീസർ പുറത്തിറങ്ങി. ഫഹദ് ഫാസിൽ നായകനായി എത്തുന്ന ചിത്രത്തിൽ മൻസൂർ അലിഖാനും മറ്റൊരു പ്രധാന കഥാപത്രമായി എത്തുന്നുണ്ട്.
മമ്മൂട്ടിയെ നായകനാക്കിക്കൊണ്ട് ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഹൊറർ ത്രില്ലർ ചിത്രം ഭ്രമയുഗത്തിന്റെ ടീസർ പുറത്തിറങ്ങി
ടീം വട്ടം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാദ് ഹസ്സനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ഹെവി ഡോസ് എന്ന കഥാപാത്രമായാണ് ടിറ്റോ വിൽസൺ എത്തുന്നത്. സ്വന്തം സുഖത്തിനും സന്തോഷത്തിനും വേണ്ടി മറ്റുള്ളവരുടെ ഏത് വിധേനെയും ഉപയോഗിക്കുന്ന രീതിയാണ് ഈ കഥാപാത്രത്തിന്റെ പ്രത്യേകത.