പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ദി സീക്രട്ട് ഓഫ് വുമൺ ജനുവരി 31 നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. പ്രജേഷ് സെൻ മൂവി ക്ലബ്ബിന്റെ ബാനറിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണിത്. ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ മറ്റ് സിനിമകൾ. ഇമോഷണൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ദി സീക്രട്ട് ഓഫ് വുമൺ.
ചിത്രത്തിൽ അജു വർഗീസ്, നിരഞ്ജന അനൂപ്, സാക്കിർ മണോലി, ശ്രീകാന്ത് മുരളി, പൂജ മഹേഷ്, അധീഷ് ദാമോദർ, സുമ ദേവി, അങ്കിത് ഡിസൂസ, മിഥുൻ വേണുഗോപാൽ, തുടങ്ങിയവർ പ്രാധാന കഥപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം ലെബിസൺ ഗോപി, കഥ പ്രദീപ് കുമാർ വി വി, എഡിറ്റിങ് കണ്ണൻ മോഹൻ, വരികൾ നിതീഷ് നടേരി, സംഗീതം അനിൽ കൃഷ്ണ